കൊല്ലം : ലഖിംപൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്രയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിറുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ 136 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം ആസ്ഥാനങ്ങളിൽ മൗനവ്രത പ്രതിഷേധം നടത്തി. കൊല്ലം സെൻട്രൽ - സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ മൗനവ്രത പ്രക്ഷോഭത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് നിർവഹിച്ചു. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി സെക്രട്ടറി സുരജ് രവി, ഡി.സി.സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് ആർ. രമണൻ, നേതാക്കളായ ബിജു ലൂക്കോസ്, ഡി. ഗീതാകൃഷ്ണൻ, എസ്. നാസർ, മണ്ഡലം പ്രസിഡന്റുമാരായ കെ.എം. റഷീദ്, എൻ. മരിയൻ തുടങ്ങിയവർ നേതൃത്വം നൽകി.