ചവറസൗത്ത്: ലഖിംപൂരിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കുംഭാഗം പോസ്റ്റോഫീസിന് മുമ്പിൽ മൗന ധർണ നടത്തി.പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചിപ്രഭാകരൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ആർ.സുരേഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻപിള്ള, സഹകരണ ബാങ്ക് പ്രസിഡന്റ് എൽ.ജസ്റ്റസ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രാമുതെക്കുംഭാഗം ഭാരവാഹികളായ സുരേഷ് അമ്പലപ്പുറം, രാജേന്ദ്രപ്രസാദ്, ജി.കെ ദാസ്, ഗണേശൻ, സന്തോഷ് ഫ്ലാഷ്,സുരേഷ്, രജീഷ്,മധുവരട്ടഴികം, ഷീബ, ബേബിമഞ്ജൂ, മീന എന്നിവർ നേതൃത്വം നൽകി.