a
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെയ്ക്കണമെന്നാശ്യപ്പെട്ട് എഴുകോൺ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധധർണ

എഴുകോൺ: ഉത്തർപ്രദേശിൽ കർഷകരെ വാഹനം ഇടിച്ച് കൊന്ന സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെയ്ക്കണമെന്നാശ്യപ്പെട്ട് എഴുകോൺ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ്‌ പി. ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ എഴുകോൺ ജംഗ്ഷനിൽ ചേർന്ന ധർണ എഴുകോൺ നാരായണൻ, കെ. മധുലാൽ, ജയപ്രകാശ് നാരായണൻ , സൂസൻ വർഗീസ് , സി.ആർ. അനിൽകുമാർ, രാജൻ കാവൂർ , കെ. ആർ. ഉല്ലാസ്, അബ്ദുൽ ഖാദർ, രേഖ ഉല്ലാസ് , ബിജു ഫിലിപ്, ഡോ.കുഞ്ചാണ്ടിച്ചെൻ , ടി.സി .ഉമ്മച്ചൻ , ശ്യാം ഇടക്കോട് , രഞ്ജിത് , കിണ്ണൻ , ദിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.