അഞ്ചൽ: ഇടമുളക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ നേതൃത്വത്തിൽ ഓൺലൈൻ സെമിനാർ നടത്തി. സാറ്റലൈറ്റ്, റോക്കറ്റ് എന്നീ വിഷയങ്ങളെ അധികരിച്ച് വിക്രം സാരാഭായി സ്പേസ് സെന്റർ സയന്റിസ്റ്റായ ഇ.കെ.രാജേഷ് ആണ് ഓൺലൈൻ സെമിനാർ നയിച്ചത്. സെമിനാറിൽ സ്കൂളിലെ 150ൽ പരം കുട്ടികൾ പങ്കെടുത്തു. സ്ലൈഡ് പ്രസന്റേഷൻ വീഡിയോ എന്നിവയുടെ സഹായത്തോടെയാണ് വിഷയം അവതരിപ്പിച്ചത്.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്താൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയത്. ഹെഡ്മാസ്റ്റർ ആർ.ശാന്തകുമാർ , സ്കൂളിലെ വേൾഡ് സ്പേയ്സ് വീക്ക് കോർഡിനേറ്റർ ആയ ജി.ജഗദീഷ് ബൈജു , അദ്ധ്യാപകരായ വൈ.അനുമോൾ , അമൃത.ആർ.നായർ, ആർ.പ്രവ്ദ, ജെ.കമറുദ്ദീൻ, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.