കൊട്ടാരക്കര: സംസ്കാരയുടെ ആഭിമുഖ്യത്തിൽ നർമ്മം നിത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ നർമ്മ ഹാസ്യ സെമിനാർ സംഘടിപ്പിച്ചു. ചലച്ചിത്ര കഥാകൃത്തും സീരിയൽ രചയിതാവും നർമ്മ സാഹിത്യകാരനുമായ കൃഷ്ണ പൂജപ്പുര ഉദ്ഘാടനം ചെയ്തു. സംസ്കാര ചെയർമാൻ ഡോ.പി.എൻ. ഗംഗാധരൻ നായർ അദ്ധ്യക്ഷനായി. നർമ്മം മലയാള സാഹിത്യത്തിൽ എന്ന വിഷയം ഡോ. എസ്. മുരളീദരൻനായർ അവതരിപ്പിച്ചു. കനകലത, ജി.കലാധരൻ. മുട്ടറ ഉദയഭാനു, ജി.വിക്രമൻപിള്ള, ഷീല ജഗധരൻ, എം.പി.വിശ്വനാഥൻ, നീലേശ്വരം സദാശിവൻ, രാജൻ താന്നിക്കൽ, ഷക്കീല അസീസ്, കൊട്ടാരക്കര ബി സുധർമ്മ, കെ.ബാലൻ, പ്രഭാകരൻപിള്ള, ശ്രീജയൻ എന്നിവർ സംസാരിച്ചു,