കൊട്ടാരക്കര: കേരളത്തിൽ വ്യാപകമായി ഉയർന്നുവരുന്ന സ്ത്രീ പീഡനങ്ങൾ ഫലപ്രദമായി തടയാൻ അടിയന്തരമായി സ്ത്രീ സുരക്ഷാ നിയമ നിർമ്മണം നടത്തണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോതമംഗലത്ത് വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന സംഭവം, പാലാ സെന്റ് തോമസ് കോളേജ് വളപ്പിൽ നിഥിന എന്ന വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തിയ സംഭവം, അഞ്ചൽ ഉത്ര വധകേസ്, വിസ്മയ വധകേസ് തുടങ്ങിയ സംഭവങ്ങൾ കേരളത്തിൽ തുടർകഥയാകാതിരിക്കാൻ കാലോചിതമായ നിയമം നിർമ്മിക്കാനും നടപ്പാക്കാനും സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് വനിതാ കോൺഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗീത സുകുനാഥ് അദ്ധ്യക്ഷനായി. സി.മോഹനൻപിള്ള, അലക്സ് കുണ്ടറ, കുളക്കട രാജു, റോയി ഉമ്മൻ, കോടിയാട്ട് ബാലകൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി അനിൽ, ഏബ്രഹാം മാത്യു, ജോസഫ് മാത്യു, ബേബി മാത്യു, പഴിഞ്ഞം രാജു, ചക്കാലയിൽ ജോണി, ശശിധരൻപിള്ള, ശരൺശശി, രതീഷ് അലിമുക്ക്, പ്രസന്നകുമാരി അമ്മ, ബിന്ദു ഉദയകുമാർ, ശ്രീലതാ സുന്ദർ, മോളി സുരേഷ്, ബെന്നി, ഡയാന കുണ്ടറ, മേഴ്സി ജോർജ്,ബിന്ദു, ജോളി എന്നിവർ സംസാരിച്ചു.