തൊടിയൂർ: അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി സമരം ചെയ്ത കർഷകരെ അതിക്രൂരമായി വണ്ടി കയറ്റി കൊല്ലാൻ നേതൃത്വം നൽകിയ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അഖിലേന്ത്യ തലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പു സമരം നടത്തി. ഡി.സി. സി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ ഉദ്ഘാടനം ചെയ്തു. സുന്ദരേശൻ അദ്ധ്യക്ഷനായി.
പി. സോമൻപിള്ള, കല്ലേലിഭാഗംബാബു, വിളയിൽ അഷറഫ് എന്നിവർ പ്രസംഗിച്ചു.