തൊടിയൂർ: മാരാരിത്തോട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് മേൽശാന്തി ചേർത്തല തൈയ്ക്കാട്ട്ശ്ശേരി പ്രേംകുമാർ തുടക്കംകുറിച്ചു. കൊവിഡ് മാനദണ്ഡമനുസരിച്ച് അന്നദാനം ഒഴിവാക്കി.എല്ലാദിവസവും ദേവീഭാഗവതപാരായണം, പ്രത്യേക പൂജകൾ എന്നിവ നടക്കും. 13ന് വൈകിട്ട് പൂജവയ്പും 15ന് രാവിലെ 7.20ന് വിദ്യാരംഭവും നടക്കും. തുടർന്ന് കുട്ടികളുടെ ഡാൻസും സംഗീതസദസും ഉണ്ടാകും.