പത്തനാപുരം: ഗാന്ധിഭവൻ ചിൽഡ്രൻസ് ഹോം, ഷെൽട്ടർ ഹോം എന്നിവയുടെ ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച അന്തർദ്ദേശീയ ബാലികാദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി. നടൻ ടി.പി. മാധവൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, പ്രസന്നാ രാജൻ, ഗ്ലോറിയ ജോൺസൺ എന്നിവർ പ്രസംഗിച്ചു.