കൊല്ലം: ആയുഷ്ഗ്രാം നാഷണൽ ആയുഷ് മിഷൻ ഇത്തിക്കര ബ്ലോക്കിന്റെയും പൂതക്കുളം കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഔഷധ കൃഷിയുമായി ബന്ധപ്പെട്ട ഞവര നെല്ലിന്റെ ഞാറ് നടീലും പൂതക്കുളം കൃഷിഭവന്റെ ശീതകാല പച്ചക്കറിത്തൈ വിതരണ ഉദ്ഘാടനവും സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീജ സന്തോഷ് സ്വാഗതവും പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീവത്സ പി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.