sncw-
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പ്രണയ പകകൾ അവസാനിക്കട്ടെ, സ്നേഹമാകട്ടെ കാമ്പസുകൾ' എന്ന മുദ്രാവാക്യമുയർത്തി കോളേജ് കാമ്പസുകളിൽ സംഘടിപ്പിച്ച ഹ്യൂമൻസ് മീറ്റിന്റെ ജില്ലാതല ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് കൊല്ലം എസ്.എൻ വനിതാ കോളേജിൽ നിർവഹിക്കുന്നു

കൊല്ലം: പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പ്രണയ പകകൾ അവസാനിക്കട്ടെ, സ്നേഹമാകട്ടെ കാമ്പസുകൾ' എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ കോളേജ് കാമ്പസുകളിൽ 'ഹ്യൂമൻസ് മീറ്റ്' സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം എസ്.എൻ വനിതാ കോളേജിൽ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഞ്ജുകൃഷ്ണ അദ്ധ്യക്ഷയായി. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ, സുമി, അനന്ദു അനിൽ, ജോഷി, ശ്രീലക്ഷ്മി, ഷിംന തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു സ്വാഗതം പറഞ്ഞു.