captain-lekshmi
ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയറിനുള്ള സംഭാവന രക്ഷാധികാരി കോട്ടയിൽ രാജു മോഹനന്റെ പക്കൽ നിന്ന് ഏറ്റുവാങ്ങുന്നു

തൊടിയൂർ: സ്വന്തം വീടിന്റെ പാലുകാച്ചു ദിനത്തിൽ പാലിയേറ്റീവ് കെയറിന് കൈത്താങ്ങുമായി പ്രവാസി.
തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് തുണ്ടിൽ പുത്തൻവീട്ടിൽ മോഹനനാണ് തന്റെ വീടിന്റെ പാലുകാച്ചു ദിനത്തിൽ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയറിന്റെ പരിചരണത്തിലുള്ള കിടപ്പു രോഗികൾക്കായി സംഭാവന നൽകിയത്. സി. എൽ. പി. സി രക്ഷാധികാരിയും കരുനാഗപ്പള്ളി നഗരസഭ ചെയർമാനുമായ കോട്ടയിൽ രാജു സംഭാവന ഏറ്റുവാങ്ങി. സി .എൽ. പി. സി മേഖല പ്രസിഡന്റ് എസ്.സുനിൽകുമാർ,
സെക്രട്ടറി നദീർ അഹ്മദ്, സന്തോഷ് കുമാർ, സുഭാഷ് അമ്പിളി എന്നിവർ പങ്കെടുത്തു.