കരുനാഗപ്പള്ളി: കേരള സർവകലാസംഘത്തിന്റെ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. യോഗം കെ. എസ് .കെ .എസ് ജില്ലാ പ്രസിഡന്റ് ബൈജു എസ്. പട്ടത്താനം ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണോ ദ്ഘാടനം കേരള വനിതാ കമ്മിഷൻ അംഗം എം. എസ്. താര നിർവഹിച്ചു. കെ.എസ്.കെ .എസ് ജില്ലാ സെക്രട്ടറി ഗിരീഷ് കിടങ്ങയം, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള, കടത്തൂർ മൻസൂർ, ആർ. രവി, ഹസൻ തൊടിയൂർ, ജയശ്രീ ഉണ്ണുലേത്ത്, പ്രിയദർശിനി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കടത്തൂർ മൻസൂർ(പ്രസിഡന്റ്), ജയശ്രീ ഉണ്ണുലേത്ത്, സാഗർ റഹിം( വൈസ് പ്രസിഡന്റ്), ഹസൻ തൊടിയൂർ( സെക്രട്ടറി), പ്രിയദർശിനി, രതീഷ് ബാബു( ജോയിന്റ് സെക്രട്ടറി), മുജീബ് പുള്ളിയിൽ ( ഖജാൻജി).