കരുനാഗപ്പള്ളി : കർഷകർക്ക് നേരെ ഉണ്ടായ അതിക്രമത്തിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കർഷക തൊഴിലാളി യൂണിയൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണയും നടന്നു. സി.പി.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി സെക്രട്ടറി പി. കെ. ബാലചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. കെ .എസ്. കെ. ടി. യു കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പ്രസിഡന്റ് ആർ. സോമരാജൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി ക്ലാപ്പന സുരേഷ്, ജെ .ഹരിലാൽ,മുരളീധരൻ പിള്ള, ബ്രിജേഷ്, ദത്ത്, സുരേഷ് കുമാർ, എം. കെ. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.