ഓച്ചിറ: എെ.എൻ.ടി.യു.സി ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കൊവിഡ് പ്രതിരോധ പോരാളികളായ ആശാപ്രവർത്തകരെ ആദരിക്കുന്ന യോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.പി. സുരേഷ് ബാബു അദ്ധ്യക്ഷനായി. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവും കടാശ്വാസ കമ്മിഷൻ അംഗവുമായ കെ.ജി. രവിയെ ആദരിച്ചു.
കരുനാഗപ്പള്ളി റീജിണൽ പ്രസിഡന്റ് ചിറ്റൂമൂല നാസർ മുഖ്യ പ്രഭാഷണം നടത്തി. ആശാ പ്രവർത്തകർക്ക് മൊമെന്റോ വിതരണം ചെയ്തു. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ , കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് ഭാരവാഹികളായ യതീഷ്, ടി.എസ്. രാധാകൃഷ്ണൻ, എം.എസ്. രാജു , ജി.ബിജു, കെ.എം.കെ. സത്താർ, ഷാജി, ബിനു, പദ്മജൻ തുടങ്ങിയവർ സംസാരിച്ചു.