navas-ns
എസ്.വൈ.എസ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റബീഅ കാമ്പയിൻ പാണക്കാട്മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റബീഅ് കാംപയിനും സ്‌നേഹസംഗമവും പാണക്കാട് മുനവറലി തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ സമദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മലങ്കര ഓർത്തഡോക്‌സ് വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, വള്ളികുന്നം രാമചന്ദ്രൻ, എ. യൂനുസ്‌കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.