ശാസ്താംകോട്ട: കർഷക കൂട്ടകൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെയ്ക്കണമെന്നാവശ്യപെട്ടി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നിശബ്ദ സമരം നടത്തി.
പടിഞ്ഞാറേ കല്ലട
കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാളിമുക്ക് പോസ്റ്റോഫിസ് പടിക്കൽ നടന്ന നിശബ്ദ സമരം ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാധവൻ പിള്ള അദ്ധ്യക്ഷനായി. ദിനകർ കോട്ടക്കുഴി, കുന്നിൽ ജയകുമാർ , കെ.എസ്. കിരൺ , ഗിരീഷ്, ഗീവർഗീസ്, അശോകൻ , ബി.കൃഷ്ണകുമാർ , ജോൺ ഐക്കര, സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
മൈനാഗപ്പള്ളി കിഴക്ക്
മൈനാഗപ്പള്ളി കിഴക്ക്കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിശബ്ദ സമരം സുധീർ ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു കോശി വൈദ്യൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി മുഖ്യ പ്രസംഗം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ,കോൺഗ്രസ് നേതാക്കളായ എബി പാപ്പച്ചൻ,സുരേഷ് ചാമവിള, വർഗീസ് തരകൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബാ സിജു, അജി ശ്രീക്കുട്ടൻ, ഷഹുബാനത്, രാധിക ഓമനക്കുട്ടൻ, ജോസ് വടക്കിടം, ജോൺസൺ വൈദ്യൻ, ഉണ്ണി പ്രാർത്ഥന, അനിൽ ചന്ദ്രൻ,തടത്തിൽ സലീം, ശ്രീശൈലം ശിവൻപിള്ള എന്നിവർ പങ്കെടുത്തു.
മൈനാഗപ്പള്ളി കിഴക്ക്
കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി ഇ.എസ്.ഐ ആശുപത്രിയുടെ മുന്നിൽ മൗനപ്രതിഷേധം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വേങ്ങ വഹാബ് അദ്ധ്യക്ഷനായി. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ തച്ചിരേ ഴ്ത്ത് സോമൻ പിള്ള, കൊയ് വേലി മുരളി , പി.അബ്ലാസ്, കെ.പി.അൻസർ, മണ്ഡലം വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രണവം, ജനറൽ സെക്രട്ടറിമാരായ മുളവൂർ സതീശ്, അനി കുട്ടൻ, രഘുവരൻ, സുരീന്ദ്രൻ, റഹിം, രവി വയലിതറ, സതീശൻ കപ്ലേഴ്ത്ത്, സി.വി.മധു തുടങ്ങിയവർ നേതൃത്വം നൽകി