തൊടിയൂർ: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി വീഡിയോഗ്രാഫർ തിരിയെ നൽകി. കഴിഞ്ഞ ദിവസം ദേശീയ പാതയിൽ പുള്ളിമാൻ ജംഗ്ഷന് സമീപത്ത് നിന്നാണ് കരുനാഗപ്പള്ളിയിലെ വീഡിയോഗ്രാഫറായ സുരേഷ് കാശിക്ക് പണം , എ. ടി.എം കാർഡ് ,ഡ്രൈവിംഗ് ലൈസൻസ് എന്നിവയടങ്ങിയ പഴ്സ് ലഭിച്ചത്. അപ്പോൾ തന്നെ സുരേഷ് വിവരം സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ചു.
തുടർന്ന് പഴ്സ് നഷ്ടപ്പെട്ട ഇടക്കുളങ്ങര ഷാജി മൻസിലിൽ ഷാജഹാൻ സുരേഷിനെ സമീപിച്ചു. പഴ്സ് ഷാജഹാന് കൈമാറി. എ. കെ. പി .എ കരുനാഗപ്പള്ളി യൂണിറ്റ് അംഗമാണ് സുരേഷ് കാശി.