f
ഉ​ത്ര​ ​കൊ​ല​ക്കേ​സ് ​വാ​ദം​ ​ക​ഴി​ഞ്ഞ് ​പു​റ​ത്തേ​യ്ക്ക് ​വ​രു​ന്ന​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​മോ​ഹ​ൻ​ ​രാ​ജ്

കൊല്ലം: ഉത്രക്കൊലക്കേസിലും അഡ്വ. മോഹൻരാജ് നാടിന്റെയും ഉത്രയുടെ കുടുംബാംഗങ്ങളുടെയും പ്രതീക്ഷ സഫലമാക്കി. മൂന്ന് ചോദ്യങ്ങളിലൂടെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായ മോഹൻരാജ് ഉത്രക്കൊലക്കേസിൽ അസാധാരണ വിജയത്തിന്റെ മാന്ത്രികനായത്. എങ്ങനെ.., ആര്.., എന്തിന്...‍:? എന്നീ മൂന്ന് ചോദ്യങ്ങൾ മനസിൽ കുറിച്ച ശേഷം വിചാരണവേളയിൽ കൃത്യമായി തെളിവുകൾ നിരത്തുകയായിരുന്നു. പ്രതിഭാഗം കൊണ്ടുവന്ന ചില തെളിവുകൾ മോഹൻരാജ് പ്രോസിക്യൂഷന് അനുകൂലമാക്കി മാറ്റി. വിധിയറിഞ്ഞ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും ഉത്രയും പിതാവും അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിച്ചു. ഒരു സാക്ഷി പോലും കേസിൽ കൂറ് മാറാതിരുന്നത് വലിയ അനുഗ്രഹമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.