ശാസ്താംകോട്ട : പുന്നമൂട് എട്ടാം വാർഡിൽ നടുതലമുറിയിൽ വീട്ടിൽ കെ. പ്രേമചന്ദന്റെ വീട്ടിലേക്കുള്ള വഴിയിൽ ഭൂമി ഇടിഞ്ഞു താണു. ഞായറാഴ്ച വൈകിട്ടോടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെയോടെ കിണറിന്റെ വലിപ്പത്തിലായിട്ടുണ്ട്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസറും പൊലീസ്, ഫയർഫോഴ്‌സ് സംഘവും ഇവിടെ സന്ദർശിച്ചു. വൈകിട്ടോടെ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി.