pho
തെന്മല പരപ്പാർ അണക്കെട്ടിൻെറ എർത്ത് ഡാം പ്രദേശത്തെ ജന നിരപ്പ്

പുനലൂർ: മഴ കനത്തതോടെ തെന്മല പരപ്പാർ അണക്കെട്ടിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നു. രണ്ട് ആഴ്ചയായി രാത്രിയിലും പകലും മഴ തിമിർത്ത് പെയ്യുന്നത് കാരണമാണ് വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് ഉയർന്നത്.115.82 സംഭരണ ശേഷിയുളള അണക്കെട്ടിൽ 111.36 മീറ്റർ ജലനിരപ്പാണ് ഇന്നലെ വൈകിട്ട് 5ന് രേഖപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ട് 111.15 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തിയിരുന്നതെന്ന് കല്ലട ഇറിഗേഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ശിവശങ്കരൻ നായർ പറഞ്ഞു. ഇത് കാരണം അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 30സെന്റീ മീറ്റർ വീതം ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുകയാണ്.അണക്കെട്ടിന്റെ പോക്ഷക നദികളായ കുളത്തൂപ്പുഴ, കഴുതുരുട്ടി, ശെന്തുരുണി തുടങ്ങിയവ നിറഞ്ഞൊഴുകുന്നത് കാരണം വൃഷ്ടി പ്രദേശങ്ങളിലെ നീരോഴുക്ക് ക്രമാതീതമായി വർദ്ധിച്ചു. പദ്ധതി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നത് കാരണം കെ.ഐ.പി.അധികൃതർ കടുത്ത ജാഗ്രതയിലാണ്. മുൻ വർഷങ്ങളിലെ കാലവർഷത്തിന് ശേഷം കനത്ത മഴ തുടരുന്നത് ആദ്യമായാണ്.