എഴുകോൺ : ശ്രീ മൂകാംബികാ ദേവി ക്ഷേത്രത്തിൽ നവരാത്രി പൂജയും മഹാസരസ്വതി പൂജയും വിദ്യാരംഭവും 6 മുതൽ 15 വരെ നടക്കും. 12 ന് രാവിലെ 7 മണിക്ക് സമൂഹ നവഗ്രഹ പൂജയും ഹോമവും വൈകിട്ട് 5 സരസ്വതി ദേവിയ്ക്ക് മുന്നിൽ പൂജവയ്‌പ്പ്. 14 ന് മഹാനവമി ദിനത്തിൽ രാവിലെ 6 ന് നവാക്ഷരീ കലശം, 9 ന് പൊങ്കല, 10 ന് നവദുർഗാ പൂജയും ഹോമവും, 12 ന് കഞ്ഞി സദ്യ, വൈകിട്ട് 5 മുതൽ ആയുധ പൂജ. 15 ന് രാവിലെ 7 മുതൽ വിദ്യാരംഭം,വൈകിട്ട് 5.30 കൊടിയിറക്ക് . വിദ്യാരംഭത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും ചടങ്ങുകൾ എല്ലാം കൊവിഡ് മാനദണ്ഡപ്രകാരമായിരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.