ഓയൂർ: കരിങ്ങന്നൂർ കടുങ്ങശ്ശേരിയിൽ കെ. ശ്രീധരൻപിള്ള (85) നിര്യാതനായി. മയ്യനാട് ഗ്രാമ പഞ്ചായത്ത് അംഗം, ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വാഴപ്പള്ളി സ്കൂൾ ഹെഡ്മാസ്റ്റർ, ഉമയനല്ലൂർ പടനിലം ബാലകൃഷ്ണപിള്ള മെമ്മോറിയൽ വായനശാലയുടെ സ്ഥാപക സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ: ജി. രാജമ്മ (റിട്ട. സ്കൂൾ അദ്ധ്യാപിക കെ.പി.എം ഹയർ സെക്കൻഡറി സ്കൂൾ, ചെറിയവെളിനല്ലൂർ). മക്കൾ: കെ.എസ്. റീജ ( അദ്ധ്യാപിക, വാഴപ്പള്ളി സ്കൂൾ), കെ.എസ്. രാജേഷ് (അദ്ധ്യാപകൻ, കെ.പി.എം ഹയർ സെക്കൻഡറി സ്കൂൾ ചെറിയവെളിനല്ലൂർ), കെ.എസ്. രഞ്ജിത്ത്. മരുമക്കൾ: എസ്. അനിൽകുമാർ (റിട്ട. പ്രിൻസിപ്പൽ, എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, ചാത്തിനാംകുളം), ജി. ശ്രീരേഖ (അദ്ധ്യാപിക, എം.കെ.എം.എച്ച്.എസ്.എസ് മൈലാപ്പൂര്), നിമിഷ ജി. പിള്ള (ജി.എം യു.പി.എസ് വെണ്ണക്കാട്).