ഇരവിപുരം: വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റിയുടെ (ഫാസ്) 36-ാം വാർഷിക പൊതുയോഗവും മെറിറ്റ് ഈവനിംഗും എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാസ് കുടുംബാംഗങ്ങളുടെ മക്കളിൽ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കും എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നു ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഫാസ് അംഗം എ. കൃഷ്ണകുമാർ, ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ ദേശീയ കൺസോർഷ്യത്തിൽ നിന്നു നഴ്സിംഗിൽ ഡോക്ടറേറ്റ് നേടിയ പി.എസ്. ബിന്ദു, കേരള ആരോഗ്യ സർവകലാശാലയിൽ നിന്ന് ഡോക്ടർ ഒഫ് മെഡിസിനിൽ ഒന്നാം റാങ്ക് നേടിയ ഡോക്ടർ സ്വാതി എസ്.ലാൽ എന്നിവർക്കും എം.എൽ.എ ഉപഹാരം നൽകി. ബി. രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. ബാബു, ട്രഷറർ കെ. ശിവരാജൻ, വൈസ് പ്രസിഡന്റ് കെ രഘുനാഥൻ, ജോയിന്റ് സെക്രട്ടറിമാരായ എ. നാസിമുദ്ദീൻ, എൽ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബി. രമേശ്ബാബു (പ്രസിഡന്റ്), കെ. രഘുനാഥൻ, എസ്. സുധീർ (വൈസ് പ്രസിഡന്റുമാർ), ഡി. ബാബു (സെക്രട്ടറി), എ. നാസിമുദ്ദീൻ, പി. മനോജ് (ജോയിന്റ് സെക്രട്ടറിമാർ), കെ. ശിവരാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.