കൊല്ലം : സമർത്ഥരായ വിദ്യാർത്ഥികളെ സിവിൽ സർവീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാൻ എസ്.എൻ.ഡി.പി യോഗം മുൻകൈയെടുത്ത് നടത്തുന്ന സിവിൽ സർവീസ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തിയതി 14 വരെനീട്ടി. സിവിൽ സർവീസ് കോച്ചിംഗ് രംഗത്തെ മുൻനിര സ്ഥാപനത്തിലാണ് പരിശീലനം.
പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് പരിശീലനത്തിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൊല്ലം എസ്.എൻ കോളേജിൽ ഒക്ടോബർ 17ന് രാവിലെ 12 മുതൽ ഒരുമണിവരെയാണ് പരീക്ഷ. പരീക്ഷയിൽ പങ്കെടുക്കാനെത്തുന്നവർ അന്നേദിവസം രാവിലെ 10.30ന് മുൻപ് എത്തിച്ചേരണം യോഗ്യതയ്ക്കായി എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നിന്നോ ശാഖകളിൽ നിന്നോ കത്ത് കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ യൂണിയനുമായി ഉടൻ ബന്ധപ്പെടുക. അപേക്ഷകൾ ഉടൻ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. https://forms.gle/YnpQFGtYCbH5hik48