കരുനാഗപ്പള്ളി : തിരൂർ പള്ളിയറക്കാവ് ക്ഷേത്രത്തിന് മുന്നിൽ ബാരിയർ കെട്ടി അടച്ച ദേശീയപാത അതോറിറ്റിയുടെ നടപടിയിൽ വിശ്വ ഹിന്ദു പരിഷത്ത് കരുനാഗപ്പള്ളി പ്രഖണ്ഡ് സമിതി പ്രതിഷേധിച്ചു. ബാരിയർ പൊളിച്ചു നീക്കി ഭക്തർക്കുള്ള അസൗകര്യം ഒഴിവാക്കണമെന്നും പ്രഖണ്ഡ് സമിതി ആവശ്യപ്പെട്ടു. വിഭാഗ് സംഘടനാ സെക്രട്ടറി എസ്‌.ജയശങ്കർ, പങ്കജൻ, അജിത്കുമാർ, വിഷ്ണു സേനൻ, സദാശിവൻ പിള്ള, പത്മകുമാർ, പ്രമോദ് ഇടക്കുളങ്ങര, ജി .പി. വേണു, സുനിൽ വള്ളിക്കാവ്, കലേഷ് തുടങ്ങിയവർ സംസാരിച്ചു.