പോരുവഴി : ശൂരനാട് വടക്ക് കണ്ണമം ആറാം വാർഡിൽ ഐ.എൻ.ടി.യു.സി യൂണിറ്റിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നിർവഹിച്ചു. മണ്ഡലം പ്രിസിഡന്റ് രാജൻ കണ്ണമം അദ്ധ്യക്ഷനായി. വേണുഗോപാലക്കുറുപ്പ്, കാഞ്ഞിരവിള അജയകുമാർ , പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ശൂരനാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എച്ച്.അബ്ദുൾഖലീൽ , ഐ.എൻ.ടി.യു.സി കുന്നത്തൂർ താലൂക്ക് വൈസ് പ്രസിഡന്റ് കുന്നത്തൂർ ഗോവിന്ദപിള്ള, തടത്തിൽ സലിം, സന്ദീപ്, അരുൺ ഗോവിന്ദ്, ആർ നളിനാക്ഷൻ, ഗംഗാദേവി, അഞ്ജലി നാഥ്, ശ്രീലക്ഷ്മി, സരിത, സജിത, എന്നിവർ സംസാരിച്ചു. എസ്. കൃഷ്ണൻ നായർ സ്വാഗതവും സജിതാ അജിത് നന്ദിയും പറഞ്ഞു.