കൊട്ടാരക്കര: ആനക്കോട്ടൂർ പുല്ലാമല ഭാഗത്ത് പി .ഡബ്ല്യൂ .ഡി കോൺട്രാക്ടറുടെ കോൺക്രീറ്റ് മിക്സ് പമ്പിംഗ് വാഹനം രണ്ടു ദിവസം മുമ്പ് മോഷണം പോയി. ഉടമ അനിൽകുമാർ പുത്തൂർ പൊലീസിൽ പരാതി നൽകി. പകൽ 11 മണിയോടെ ജെ.സി.ബി കൊണ്ട് വന്ന് വാഹനം മോഷ്ട്ടിച്ചു കൊണ്ട് പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആനകോട്ടൂർ സ്വദേശികളായ ശരത് ലാൽ, വിഷ്ണു, അനീഷ് എന്നിവരുടെ പേരിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിൽ ഇവർ എത്തിയെങ്കിലും ഇവർ വീണ്ടും മുങ്ങുകയായിരുന്നു. ഒളിവിൽ പോയ ഇവർക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 3 ലക്ഷത്തോളം വിലവരുന്ന വാഹനമാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഉടമ അനിൽകുമാർ പറഞ്ഞു .