കൊല്ലം: മുടങ്ങിക്കിടന്ന കണ്ടച്ചിറ സംയോജന സ്മാരക ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്കായി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നിർദേശപ്രകാരം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്.എൻ.എം.യു.പി സ്കൂളിൽ വാർഡ് മെമ്പർ ജയശ്രീ മധുലാലിന്റെ അദ്ധ്യക്ഷതയിലാണ് പൊതുയോഗം ചേർന്നത്. പ്രസിഡന്റായി ജോൺ, സെക്രട്ടറിയായി രതീഷ് എന്നിവരെയും ഒമ്പതംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.