പുത്തൂർ: പതിനായിരങ്ങളെ കുടിയിറക്കുന്ന, പരിസ്ഥിതിയെ തകർക്കുന്ന കേരളത്തെ കടക്കെണിയിലാക്കുന്ന കെ.റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് റെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി കൈതക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പവിത്രേശ്വരം വിലേജ് ഓഫീസിന് മുൻപിൽ ധർണ സംഘടിപ്പിച്ചു. പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. പി.പ്രശാന്ത്കുമാർ അദ്ധ്യക്ഷനായി. റെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി ജില്ല വൈസ് പ്രസിഡന്റ് രാമാനുജൻ തമ്പി മുഖ്യ പ്രഭാഷണം നടത്തി. ഷൈല. കെ ജോൺ, ടി.ശശിധരൻ, രാമചന്ദ്രൻ, ഷൈനി ഡി.രാജ് , ബി.വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പഴവറ സന്തോഷ്, പി.വാസു എന്നിവർ സംസാരിച്ചു.