a
അങ്കണവാടിയ്ക്ക് വിട്ട് നൽകിയ ഭൂമിയുടെ സമ്മതപത്രം ഫിലിപ്പ്.ജെ.പണിക്കരിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഏറ്റുവാങ്ങുന്നു

എഴുകോൺ: ഇരുപത്തിനാല് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വന്നിരുന്ന അങ്കണവാടിയ്ക്ക് അദ്ധ്യാപകരായിരുന്ന മാതാപിതാക്കളുടെ ഓർമയ്ക്ക് ഭൂമി വിട്ട് നൽകി മക്കൾ. എഴുകോൺ ചീരാങ്കാവ് വാർഡിലെ 64-ാം നമ്പർ അങ്കണവാടിയ്ക്ക് പാരേതരായ ചിറ്റാകോട് പാലവിള വീട്ടിൽ ജോൺ പണിക്കരുടെയും പൊന്നമ്മ പണിക്കരുടെയും മക്കളാണ് വസ്തു വിട്ട് നൽകിയത്. സ്വന്തമായി ഭൂമി ഇല്ലാത്ത അങ്കണവാടികൾക്ക് ഭൂമി കണ്ടെത്തുന്ന എഴുകോൺ പഞ്ചായത്തിന്റെ കൂടൊരുക്കം പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എച്ച്. കനകദാസും വാർഡ് അംഗം മഞ്ചു രാജും ആവശ്യം അറിയിച്ചതിനെ തുടർന്നാണ് മുൻ വൈസ് പ്രസിഡന്റ് ഫിലിപ്പ്.ജെ.പണിക്കരും സഹോദരി സൂസൻ. ജെ. പണിക്കരും ചേർന്ന് ഭൂമി വിട്ട് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ സമ്മതപത്രം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, സെക്രട്ടറി ഫ്ലോസിലാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എച്ച്. കനകദാസ് വാർഡ് അംഗം മഞ്ചു രാജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബീന മാമച്ചൻ, അങ്കണവാടി വർക്കർ പ്രസന്ന കുമാരി എന്നിവർ പങ്കെടുത്തു. സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പിന്റെ സഹായത്തോടെ സ്മാർട്ട് അങ്കണവാടി നിർമ്മിക്കുമെന്ന് കനകദാസ് പറഞ്ഞു.