എഴുകോൺ: പഞ്ചായത്തിലെ ആഫ്രിക്കൻ ഒച്ച് നിവാരണ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. വെള്ളായണി കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ആർ. നാരായണൻ, ഡോ. ടി. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. തുടർച്ചയായി കുറഞ്ഞത് നാല് വർഷത്തെ പ്രവർത്തനങ്ങളിലൂടെ മാത്രമേ ആഫ്രിക്കൻ ഒച്ചുകളെ പൂർണമായും നശിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് ഡോ. ആർ. നാരായണൻ പറഞ്ഞു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പൊതു ജന സഹകരണത്തോടെ മാത്രമേ പദ്ധതി വിജയിക്കുകയുള്ളുവെന്നും ജനപങ്കാളിത്തം വർദ്ധിപ്പിച്ച് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ പറഞ്ഞു. പഞ്ചായത്തംഗം ആർ. വിജയപ്രകാശ്, എഴുകോൺ കൃഷി ഓഫീസർ അനുഷ്‌മ, കൃഷി അസിസ്റ്റന്റ് ഷീജ ഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.