pho
കഴുതുരുട്ടിയിലെ സൂപ്പർ മാർക്കറ്റിൽ മഴ വെളളം കയറിയതിനെ തുടർന്ന് ഭക്ഷ്യധാന്യങ്ങൾ പുറത്ത് ഇറക്കി വയ്ക്കുന്നു.

പുനലൂർ: മഴ ശക്തമായതിനെ തുടർന്ന് ആര്യങ്കാവ് പഞ്ചായത്തിലെ സൂപ്പർ മാർക്കറ്റിൽ വെള്ളം കയറി നാല് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. തിങ്കളാഴ്ച സന്ധ്യയോടെ കഴുതുരുട്ടിയിലെ ശ്രീകൃഷ്ണ ബിൽഡിംഗിൽ പ്രവർത്തിച്ച് വരുന്ന സപ്ലൈക്കോയുടെ സൂപ്പർ മാർക്കറ്റിനുള്ളിലാണ് വെള്ളം കയറിയത്. സമീപത്തെ ആറ്റിൽ അപ്രതീക്ഷിതമായിട്ടാണ് വെള്ളം കയറിയത്. ഇത് കാരണം ഭക്ഷ്യസാധനങ്ങളും മറ്റും നശിച്ചത്. അരി, പല ചരക്ക്, സ്റ്റേഷനറി തുടങ്ങിയ സാധനങ്ങളാണ് നശിച്ചവയിൽ ഏറെയും. മല വെള്ളത്തിനൊപ്പം ചെളിയും കടയിൽ കയറിയത് കാരണം രാവിലെ എത്തിയ ജീവനക്കാർ സാധനങ്ങൾ പുറത്ത് ഇറക്കി വച്ചു.തുടർന്ന് വ്യാപാരശാല വൃത്തിയാക്കിയ ശേഷം ഭക്ഷ്യധാന്യങ്ങളും മറ്റും തിരിച്ച് കടക്കുള്ളിൽ കയറ്റി സൂക്ഷിച്ചു.