കരുനാഗപ്പള്ളി : ഐ.സി.ഡി.എസിന്റെ 46-ം വാർഷികം വിവിധ പരിപാടികളോടെ കരുനാഗപ്പള്ളിയിൽ ആഘോഷിച്ചു. മുൻസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന 49 അങ്കണവാടികൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നമ്പരുവികാല ഗവ.വെൽഫയർ സ്കൂളിലും 44-ാം നമ്പർ അങ്കണവാടിയിലുമാണ് മൂന്ന് ദിവസം നീണ്ട് നിന്ന പരിപാടി നടിയത്. വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. പോഷകാഹാര വിഭവങ്ങളുടെയും അമൃതം, രാഗി വിഭവങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.