കൊല്ലം: റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങൾ സമയബന്ധിതവും സുതാര്യവുമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം മധു എം. പുതുമന ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സലിലകുമാരി അദ്ധ്യക്ഷത വഹിച്ചു. ബി. അനിൽകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.എസ്. അജിലാൽ, ഹസൻ പെരുംകുഴിയിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ബാബു, ജെ. ഗിരീഷ് കുമാർ, പി. രാജു, ശുഭ, സംസ്ഥാന കൗൺസിലർമാരായ വൈ.ഡി. റോബിൻസൺ, മൻഷാദ്, എം.ജി. രഞ്ജിത്ത്, എ. ജാസിം, ആൻസി, ബ്രാഞ്ച് ഭാരവാഹികളായ രാജേഷ്, വൈ. നിസാറുദ്ദീൻ, അരുൺ തുടങ്ങിയവർ സംസാരിച്ചു.