പരവൂർ : ഒന്നരവർഷമായി ഇരുവൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവയ്ക്കുന്നതിന് സുമനസുകളുടെ സഹായം തേടുന്നു. പരവൂർ, പുത്തൻകുളത്ത് പുത്തൻവിള വീട്ടിൽ ഷിബുരാജാണ് (42) വൃക്കകൾ തകരാറിലായതിനെ തുടർന്ന് ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം ചെയ്തു വരുന്നത്. അമ്മയും ഭാര്യയും 8 വയസുള്ള മകളും അടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ചികിത്സാച്ചെലവ്. ഭാര്യ നിഷയുടെ വൃക്ക ഷിബുരാജിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മാറ്റി വയ്ക്കുന്നതിന് ആവശ്യമായ തുക കണ്ടെത്തുന്നതിനായാണ് സുമനസുകളുടെ സഹായം തേടുന്നത്. അക്കൗണ്ട് നമ്പർ: 6829820702 (ബി. ഷിബുരാജ്, ഇന്ത്യൻ ബാങ്ക്, ചിറക്കര ബ്രാഞ്ച്). ഐ.എഫ്.എസ്.സി കോഡ്: ഐ.ഡി.ഐ.ബി 000 സി.141, ഫോൺ നമ്പർ : 9061992989, ഗൂഗിൾ പേ : 9061992989.