revenue
റവന്യു വകുപ്പിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപിച്ച പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: റവന്യൂ വകുപ്പിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ.സുനിൽ ജോസ് അദ്ധ്യക്ഷത വഹിച്ചു. ടി.ജി.എസ്. തരകൻ, സി. അനിൽ ബാബു, പുത്തൻമഠത്തിൽ സുരേഷ്, എച്ച്. നിസാം, ജെ. സരോജാക്ഷൻ, എസ്. ഉല്ലാസ്, ബിനു കോട്ടാത്തല, ബി.ടി. ശ്രീജിത്ത്, ബി. ലുബിന, വൈ.ഡി. റോബിൻസൺ, എം.ആർ. ദിലീപ്, എം. മനോജ്, നിസാം ഓലിക്കര, വൈ. നിസാറുദീൻ, വിമൽ കല്ലട, എസ്. മൻഷാദ്, ഷാരോൺ അച്ചൻകുഞ്ഞ്, വി. ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.