കൊല്ലം: സഹകരണ അർബൻ ബാങ്കുകളുടെ പുരോഗതിക്കും പ്രവർത്തനത്തിനും സഹകരണ ജനാധിപത്യത്തിനും തടസം സൃഷ്ടിക്കുന്ന ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ഉപേക്ഷിക്കണമെന്ന് കേരള അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഫെഡറേഷൻ തെക്കൻ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
കൊല്ലം കോസ്റ്റൽ അർബൻ സഹകരണ ബാങ്ക് ചെയർമാൻ എച്ച്. ബേസിൽലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ. ബേബിസൺ അദ്ധ്യക്ഷത വഹിച്ചു. തിരൂർ അർബൻ ബാങ്ക് പ്രസിഡന്റ് കൂട്ടായി ബഷീർ സ്വാഗതം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി അഡ്വ. ജയവർമ്മ ആമുഖ പ്രഭാഷണം നടത്തി.