c

കൊല്ലം: പെരുമൺ എൻജിനീയറിംഗ് കോളേജിൽ 2020-21 അദ്ധ്യയന വർഷം 28 കമ്പനികൾ നടത്തിയ കാമ്പസ് റിക്രൂട്ട്മെന്റിൽ വിദ്യാർഥികൾക്ക് ലഭിച്ചത് 124 ജോലി ഓഫറുകൾ. ഇൻഫോസിസിന്റെ സ്ഥിരം കാമ്പസായ ഇവിടെ ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, യു.എസ്.ടി അടക്കം വിവിധ മൾട്ടിനാഷണൽ കമ്പനികളിലും ഫെഡറൽ ബാങ്കിലുമാണ് നിയമനം ലഭിച്ചത്.

പ്ലേസ്മെന്റ് ഓഫീസർ അസി. പ്രൊഫ. ടി. രേഖയുടെ നേതൃത്വത്തിലുള്ള ടീം കമ്പനികൾക്ക് ആവശ്യമായ പാറ്റേൺ ട്രെയിനിംഗ്, സേഫ് ആൻഡ് ടെക്നിക്കൽ സ്കിൽ ട്രെയിനിംഗ്, അഭിമുഖം എന്നിങ്ങനെ ആധുനിക കാലത്തെ എല്ലാ വെല്ലുവിളികളും നേരിടാൻ നൽകിയ മികച്ച പരിശീലനമാണ് വിദ്യാർത്ഥികൾക്ക് ഇത്രയും അവസരമൊരുക്കിയത്. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥികൾക്കും നിയമനം ലഭിച്ചു. എൻ.സി.സി നേവൽ യൂണിറ്റ് പ്രവർത്തിക്കുന്ന കേരളത്തിലെ മൂന്ന് കോളേജുകളിൽ ഒന്നായ പെരുമണിൽ നിന്നു നാല് വിദ്യർത്ഥികൾക്ക് ഇന്ത്യൻ നേവിയിലേക്ക് നിയമനം ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണെന്നു പ്രിൻസിപ്പൽ ഡോ.എസ്.എ. സോയ പറഞ്ഞു. നിയമനം ലഭിച്ച വിദ്യർത്ഥികളെ പ്രിൻസിപ്പൽ അഭിനന്ദിച്ചു.