കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിലെ വ്യാപാരി, ട്രേഡ് യൂണിയൻ സംഘടനകൾ സംയുക്തമായി 20ന് രാവിലെ 10 മുതൽ കല്ലുപാലത്തിനു കിഴക്കുവശം ധർണ്ണ നടത്തും. ഏകോപനസമതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. എസ്. ദേവരാജൻ (മുഖ്യരക്ഷാധികാരി) ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ട്രഷറർ എസ്. കബീർ, വൈസ് പ്രസിഡന്റുമാരായ ബി. രാജീവ്, എൻ. രാജീവ്, ജില്ലാ സെക്രട്ടറിമാരായ എ. അൻസാരി, എസ്. രമേഷ്‌കുമാർ, ടി.എം.എസ്.മണി (രക്ഷാധികാരികൾ), ഡോ.കെ. രാമഭദ്രൻ (ചെയർമാൻ), പിഞ്ഞാണിക്കട എം. നജീബ്, ടി.എസ്. ബാഹുലേയൻ, എ. നിസാം, ആർ. ചന്ദ്രശേഖരൻ, ബി. വേണുഗോപാലൻ നായർ, എസ്. രാധാകൃഷ്ണൻ, പൂജ എ. ഷിഹാബുദ്ദിൻ, എസ്. രാമാനുജം, ഹാജി എസ്.അംബ്ദുൾസലിം, എ. ഷറഫുദ്ദീൻ (വൈസ് ചെയർമാൻമാർ), നേതാജി ബി. രാജേന്ദ്രൻ (ജനറൽ കൺവീനർ), ദേവലോകം ഡി.രാജീവ്, ജോൺസൺ ജോസഫ്, കെ.വി.തോമസ്, ബിജുവിജയൻ, മുഹമ്മദ് ഹുസൈൻ, ആന്റണി റൊഡ്രിക്‌സ്, എം. സുബൈർ, ബി. പ്രദീപ്, എസ്. സുരേഷ്‌കുമാർ, എ. വെങ്കിടേഷ്, നൗഷറർ റാവുത്തർ (കൺവീനർമാർ), എ.കെ. ജോഹർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.