കരുനാഗപ്പള്ളി : കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സി.പി. എം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ഡി. ബാബുവിന്റെ ആറാം ചരമ വാർഷിക ദിനം ആചരിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നിവ സംഘടിപ്പിച്ചു. യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഉണ്ണി അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയ കമ്മിറ്റി സെക്രട്ടറി എ. അനിരുദ്ധൻ, ഡി .രാജൻ, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, ലതിക ബാബു തുടങ്ങിയവർ പങ്കെടുത്തു.