c

ചാത്തന്നൂർ: ഐ.സി.ഡി.എസിന്റെ 46-ാം വാർഷികത്തോടനുബന്ധിച്ച് കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ നടന്ന പ്രദർശന മേള വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടികൾ വഴി നൽകുന്ന പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിനുള്ള പഠനോപകരണങ്ങളുടെ വിതരണം മേളയുടെ ഭാഗമായി നടന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഡി. സുഭദ്രാമ്മ, എ.ജി. ഉഷാരാജൻ, പി. പ്രമീള തുടങ്ങിയവർ സംസാരിച്ചു.