കൊല്ലം: തൃക്കരുവ ശ്രീനാരായണ വിലാസം സംസ്കൃത ഹൈസ്‌കൂളിന്റെ നൂറാം വാർഷികാഘോഷം 15ന് വൈകിട്ട് 5ന് സ്‌കൂൾ അങ്കണത്തിൽ നടത്തുമെന്ന് മാനേജ്‌മെന്റ് വാർത്താസമ്മേളത്തിൽ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ കാവിള എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ആമുഖപ്രസംഗം നടത്തും. മുൻ സ്‌കൂൾ മാനേജർമാരുടെ ചിത്രങ്ങളുടെ അനാച്ഛാദനം എം. മുകേഷ് എം.എൽ.എയും നവീകരിച്ച കവാടം, പ്രാർത്ഥനാ മന്ദിരം എന്നിവയുടെ സമർപ്പണം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവനും നിർവഹിക്കും. നൂറാം വാർഷിക സ്മരണികയുടെ പ്രകാശനം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ നിർവഹിക്കും. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ നവീകരിച്ച കെട്ടിടം, പ്ലാറ്റ്‌ഫോം എന്നിവ സമർപ്പിക്കും. ചാനൽ അവതാരകൻ ഡോ. അരുൺകുമാർ, മേയർ പ്രസന്ന ഏണസ്റ്റ്, തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് സുനിതകുമാരി, ഗ്രാമ പഞ്ചായത്ത് അംഗം ബീനാരാമചന്ദ്രൻ, പ്രഥമാദ്ധ്യാപിക എം.കെ. അനിത, സ്‌കൂൾ ഐ.ടി. കോ ഓർഡിനേറ്റർ എസ്.ഡി. ഷീബ, സംസ്കൃത അദ്ധ്യാപിക കെ. ലേഖ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ മാനേജർ കാവിള എം. അനിൽകുമാർ, പ്രഥമാദ്ധ്യാപിക എം.കെ. അനിത, സ്റ്റാഫ്‌ സെക്രട്ടറി ശരത് ശ്രീധർ, അദ്ധ്യാപി മാരായ കെ. ലേഖ, ലിഷ എന്നിവർ പങ്കെടുത്തു.