ശാസ്താംകോട്ട: യുവ കലാ സാഹിതി ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ-റെയിൽ പദ്ധതിയിൽ ജനകീയ സംവാദം നടക്കും. 19 ന് വൈകിട്ട് 4ന് മൈനാഗപ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംവാദം ഡോ. വള്ളിക്കാവ് മോഹൻ ദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രൊഫ.എസ്.അജയൻ അദ്ധ്യക്ഷത വഹിക്കും. ആർ.മദന മോഹനൻ, ടി.ആർ.ശങ്കരപിള്ള, ബാബു പാക്കനാർ, പി.എസ്.സാനു, എം.വിജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.