അഞ്ചൽ: സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ കലഞ്ഞൂർ വാഴപ്പാറയിൽ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഹൈടെക് നഴ്സറിക്ക് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചു. നൂത സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കർഷകർക്കും കൃഷി വകുപ്പിനും മറ്റ് ഏജൻസികൾക്കും സഹായകരമാകുന്ന രീതിയിലാണ് നഴ്സറിയുടെ പ്രവർത്തനം നടക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് പറഞ്ഞു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കർഷകർക്കും പൊതുജനങ്ങൾക്കും ആവശ്യമായ മാവ്, പ്ലാവ്, തെങ്ങ്, കൗവുങ്ങ്, റംമ്പുട്ടാൻ, പുലാസാൻ തുടങ്ങി അൻപതിലധികം ഫലവൃക്ഷതൈകളും അലങ്കാര ചെടികളും ഇവിടെ നിന്ന് ലഭ്യമാകുമെന്നും എം.ഡി പറഞ്ഞു. കോർപ്പറേഷന്റെ തനത് ഉത്പന്നങ്ങളായ തേൻ, മഞ്ഞൾപൊടി, കാപ്പിപ്പൊടി, കുരുമുളക്, പൈനാപ്പിൾ തുടങ്ങിയവയും നൂതന കാർഷിക ഉപകരണങ്ങളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളും ഇവിടെ നിന്ന് ലഭ്യമാകുമെന്നും എസ്.കെ.സുരേഷ് പറഞ്ഞു.