photo
ജില്ലാ ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ പുത്തൂർ സായന്തനം ഗാന്ധിഭവനിൽ നടത്തിയ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സി.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: ജില്ലാ ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. സായന്തനം സ്പെഷ്യൽ ഓഫീസർ സി.ശിശുപാലൻ അദ്ധ്യക്ഷനായി. ഡോ.പ്രിനിത നെൽസൺ, ഡോ.വി.ബാലാമണി, ഡോ.ഡി.ഷീജ, സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, മാനേജർ ജി.രവീന്ദ്രൻ പിള്ള, ജയശ്രീ എന്നിവർ സംസാരിച്ചു. സായന്തനം അന്തേവാസികളെ പരിശോധിച്ച ശേഷം മരുന്നും സൗജന്യമായി നൽകി.