കൊട്ടാരക്കര: സി.പി.എം കോട്ടാത്തല മരുതൂർ(കുറവൻചിറ) ബ്രാഞ്ച് കമ്മിറ്റി അംഗം എസ്.സുരേഷ് വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺബാബു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ.അമൽരാജ്, ബി.എസ്.ഗോപകുമാർ, കോട്ടാത്തല ശ്രീകുമാർ, എസ്.ശശികുമാർ, ആർ.ബിജു എന്നിവർ പങ്കെടുത്തു.