ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്തിൽ മലയാള ഐക്യവേദിയുടെ ഞവരൂർ യൂണിറ്റ് രൂപീകരണയോഗം ജില്ലാ പ്രസിഡന്റ് അടുതല ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.കെ. നിസാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി മാന്തകോട് രാധാകൃഷ്ണൻ സംഘടനാ വിശദീകരണം നടത്തി. ഭാരവാഹികളായി വി. തുളസീധരക്കുറുപ്പ് (പ്രസി‌ഡന്റ്), ഗിരിജാകുമാരി (വൈസ് പ്രസിഡന്റ്), എസ്.ആർ. രേണുക (സെക്രട്ടറി), രജീഷ (ജോ. സെക്രട്ടറി), ബി. ബാബുക്കുട്ടൻ (ട്രഷറി) എന്നിവരെ തിരഞ്ഞെടുത്തു.