d
മടത്തറ തുമ്പമൺ തൊടിയിൽ സംരക്ഷണ ഭിത്തി തകർന്നു അപകട നിലയിലായ റോഡ്

കടയ്ക്കൽ : തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശ നഷ്ടം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. നിലമേൽ മടത്തറ റോഡിൽ തുമ്പമൺതൊടിയിൽ സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകട നിലയിലായി . ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. പരുത്തി എസ്. എൻ .എച്ച്. എസ് റോഡിലൂടെ കലയപുരം വഴി മടത്തറയിലേക്ക് ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്. ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ റോഡരികത്ത് വീട്ടിൽ സരോജിനി (70) യുടെ വീട് മഴയിൽ പൂർണമായും തകർന്നു. മകനും ഭാര്യയും രണ്ട് മക്കളും സരോജിനിക്കൊപ്പം വീട്ടിലുണ്ടായിരുന്നു. ആളപായമില്ല. മടത്തറ വട്ടക്കരിക്കട്ടകം വലിയവയലിൽ റോഡരികത്ത് വീട്ടിൽ സുരേഷ് കുമാറിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട് പൂർണമായും തകർന്നു. നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ മന്ത്രി ജെ. ചിഞ്ചുറാണി സന്ദർശിച്ചു. തുമ്പമൺതൊടിയിൽ തകർന്ന സംരക്ഷണ ഭിത്തി ഉടൻ പുനർ നിർമ്മിക്കുന്നതിന് നടപടിയെടുക്കുമെ ന്ന് മന്ത്രി അറിയിച്ചു.