ഓയൂർ: എസ്.എഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്ന അമ്പലംകുന്ന് പടിഞ്ഞാറേ കടയിൽ വീട്ടിൽ എം.എസ്. നാസർ (59) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ചെങ്കൂർ മുസ്ലീം ജമാഅത്ത് കബർ സ്ഥാനിൽ.
രോഗബാധിതനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം നെടുവത്തൂർ ഏരിയാ കമ്മിറ്റി അംഗം, വെളിനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ വെളിനല്ലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: സുനിത (ജില്ലാ സഹകരണ ബാങ്ക് വെളിയം ശാഖ). മക്കൾ: മാദ്രി, മഹിമ.